പ്രണയം നിറച്ച് ശ്രീ പാടി; എസ് 36 പിറന്നു

തീര്‍ത്തും നാടകീയമായി സദസ്സിലേയ്ക്ക് കയറിവന്ന് ശ്രീ പ്രണയാര്‍ദ്രസ്വരത്തില്‍ അന്‍പുള്ള അഴകേ നിന്നുള്ള പാര്‍ത്താല്‍ എന്ന് പാടിയപ്പോള്‍ അത് സ്വന്തം മ്യൂസിക് ബാന്‍ഡായ എസ് 36 എന്ന മ്യൂസിക് ബാന്റിന് തുടക്കമാവുകയും ചെയ്തു.
സംഗീതത്തിനും നൃത്തത്തിനുമായുള്ള ശ്രീശാന്തിന്റെ സമര്‍പ്പണമാണ് ഈ മ്യൂസിക് ബാന്റ്. ചടങ്ങില്‍ ശ്രീയുടെ സഹോദരീ ഭര്‍ത്താവ് മധുബാലകൃഷ്ണനുമുണ്ടായിരുന്നു.
മധു പ്രമദവനം വീണ്ടും എന്ന പ്രശ്‌സ്ത ഗാനത്തില്‍ തുടങ്ങിയ മെഡ്‌ലേ ആലപിച്ചപ്പോള്‍ മറ്റു ജനപ്രിയ ഗാനങ്ങളുമായി ദീപക് ദാസ് ലതകൃഷ്ണ എന്നിവരും വേദിയില്‍ എത്തി. ആദ്യഗാനത്തിന് ശേഷം സ്വന്തം എഴുതി ഈണമിട്ട ഗാനവുമായി ശ്രീശാന്ത് വീണ്ടും വേദിയില്‍ എത്തി.
പിന്നീട് ശ്രീശാന്തിന്റെ നൃത്തത്തോടെയാണ് രണ്ടരമണിക്കൂര്‍ നീണ്ട സംഗീതപരിപാടി അവസാനിച്ചത്. ശ്രീശാന്തിന്റെ സഹോദരന്‍ ദീപുശാന്തും സുഹൃത്ത് ദീപക് വാര്യരുമാണ് എസ് 36 ന്റെ അണിയറ ശില്പികള്‍ . നടി മംമ്തയും സംഗീതസന്ധ്യക്കെത്തിയിരുന്നു.












Click it and Unblock the Notifications