സ്മാര്‍ട് സിറ്റി: പിടിവാശി ഉപേക്ഷിക്കുന്നു
തിരുവനന്തപുരം: കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതിയെക്കുറിച്ചുള്ള നിര്‍ണായ ചര്‍ച്ചകള്‍ ബുധനാഴ്ച നടക്കാനിരിയ്‌ക്കെ ദുബയ് സര്‍ക്കാര്‍ പിടിവാശികള്‍ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യത്തിലുള്‍പ്പെടെ മുന്‍ധാരണയോ പിടിവാശികളോ അവര്‍ പുലര്‍ത്തില്ലെന്നാണ് സൂചനകള്‍.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ബുധനാഴ്ച തിരുവനന്തപുരത്താണു ദുബായ് സംഘത്തിന്റെ ചര്‍ച്ച.
പദ്ധതി പ്രദേശത്തു 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നും ഇതു ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു ടീകോമിന്റെ നിലപാട്. എന്നാല്‍ ഭൂമിയുടെ സ്ഥാനം സംബന്ധിച്ചു വിട്ടുവീഴ്ചകള്‍ക്കു തയാറാണെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.
ചര്‍ച്ചയ്ക്കു മുന്‍പു ടീകോം നിലപാടുകള്‍ അറിയുന്നതിനായി ഫിസ്‌കല്‍ കമ്മിറ്റി അംഗങ്ങള്‍ ടീകോം ഡയറക്റ്റര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.
ഒത്തുതീര്‍പ്പിന് തയാറായില്ലെങ്കില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മറ്റു പങ്കാളികളെ തേടുമെന്നുപോലും മുഖ്യമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പദ്ധതിക്കു തുടക്കമിടുന്നതിനായി ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറാകാനാണു സാധ്യത.












Click it and Unblock the Notifications