കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ ഓഫീസുകള്‍ക്ക് ഭീഷണി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിയ്ക്കാന്‍ ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയെന്ന ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്തുവിട്ട ഇന്ത്യാവിഷന്റെ ഓഫീസുകള്‍ക്കുനേരെ ഭീഷണി. ഇതേ തുടര്‍ന്ന്ഇന്ത്യാവിഷന്റെ ഓഫീസുകള്‍ക്കു പോലീസ് സംരക്ഷണം നല്‍കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്തരവിട്ടു.

കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുമായി ചാനല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതിനു പിന്നാലെ മലപ്പുറത്ത് ലീഗ് നേതാക്കള്‍ ഒന്നിച്ചെത്തി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യാവിഷനെതിരെ ആഞ്ഞടിച്ചിരുന്നു.

റൗഫ് നല്‍കിയവിവരങ്ങളനുസരിച്ചു വാര്‍ത്ത നല്‍കുകയും ഒളികാമറാ ചിത്രീകരണം നടത്തുകയും ചെയ്തതിലുടെ ചാനലിന്റെ ധാര്‍മികത നഷ്ടമായെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി വ്യക്തമാക്കിയിരുന്നു.

ലീഗ് സംസ്ഥാന സെക്രട്ടറികൂടിയായ ഡോ. എംകെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനെതിരേ രൂക്ഷമായ വാക്കുകളിലാണ് ലീഗ് നേതൃത്വം വിമര്‍ശിയ്ക്കുന്നത്.

അതേ സമയം ചാനല്‍ വാര്‍ത്ത പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്ന് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X