ഇരുപത്തിയൊന്‍പതാം വയസ്സില്‍ മുത്തച്ഛനാകുന്നു!!
ലണ്ടന്‍: ബ്രിട്ടനില്‍ പതിനാലാം വയസ്സില്‍ ഒരു കുഞ്ഞിന്റെ പിതാവായി റെക്കോര്‍ഡ് സൃഷ്ടിച്ച പയ്യന്‍ വീണ്ടും റെക്കോര്‍ഡിഡാന്‍ ഒരുങ്ങുന്നു. ഇത്തവണ അച്ഛനു പകരം മുത്തച്ഛനായിട്ടാണ് പയ്യന്‍സ് റെക്കോര്‍ഡ് കുറിയ്ക്കുന്നത്.
അച്ഛന്റെ വഴിയേ തന്നെ നീങ്ങിയ മകളാണ് ഇപ്പോള്‍ വെറും ഇരുപത്തിയൊന്‍പത് വയസ്സുള്ള പിതാവിനെ പ്രായം കുറഞ്ഞ മുത്തച്ഛന്‍ എന്ന വിശേഷണത്തിന് കൂടി അര്‍ഹനാക്കുന്നത്. പതിനാലാം വയസ്സില്‍ ഗര്‍ഭംധരിച്ച മകള്‍ ഓഗസ്റ്റ് മാസത്തോടെ പ്രസവിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്‌കൂളില്‍ ഒന്നിച്ച് പഠിക്കുന്ന പതിനഞ്ചുകാരനാണ് മകളുടെ ബോയ്ഫ്രണ്ട്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അച്ഛന്റെയോ കാമുകന്റെയോ ഒന്നും പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് ഇരുപത്തിയൊന്‍പതാം വയസ്സില്‍ മുത്തച്ഛനായി ഡെയ്ല്‍ റൈറ്റ് എന്നൊരാള്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്‍ഡിനൊപ്പമെത്തുകയാണ് ഈ യുവാവ്. 1996ലായിരുന്നു സൗത്ത് വെയില്‍സ് സ്വദേശിയായ ഇദ്ദേഹത്തിന് ആദ്യത്തെ കുഞ്ഞുപിറന്നത്.
നാല്‍പ്പത്തിയേഴുകാരിയായ തന്റെ അമ്മ മുതുമുത്തശ്ശിയാകുന്ന വിവരമറിഞ്ഞ് ഏറെ സന്തോഷത്തിലാണെന്ന് ഇയാള്‍ പറയുന്നു. ഇവരുടെ അമ്മയും ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. മകളുടെ കുഞ്ഞ് ജനിക്കുന്പോള്‍ ആറ് തലമുകള്‍ക്ക് പരസ്പരം കാണാന്‍ സാധിയ്ക്കുമെന്ന സന്തോഷത്തിലാണ് യുവാവ്.
പണ്ട് അച്ഛനായി വാര്‍ത്തയുണ്ടാക്കിയ കാലത്തെന്നപ്പോലെ ഇപ്പോള്‍ മുത്തച്ഛനാവുമ്പോഴും ഇദ്ദേഹം തൊഴില്‍ രഹിതനാണ്.
ഒരു ജോലിയ്ക്കു പോകാതെ വീട്ടില്‍ ചടഞ്ഞിരിക്കുന്ന ഇയാളെക്കുറിച്ച് അയല്‍ക്കാര്‍ക്കൊന്നും മതിപ്പില്ല. തൊഴിലില്ലാത്തതിനാല്‍ പേരക്കുട്ടിയെ എങ്ങനെ വളര്‍ത്തുമെന്ന് തനിയ്ക്കാശങ്കയുണ്ടെന്ന് ഇയാള്‍ പറയുന്നു.
പക്ഷേ കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താന്‍ മകള്‍ തീരുമാനിച്ചതിനാല്‍ താനും അവള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും ഈ പിതാവ് പറയുന്നത്.












Click it and Unblock the Notifications