ഡ്രൈവര്‍ മദ്യപിച്ചാല്‍ കാര്‍ പണിമുടക്കും!
ന്യൂയോര്‍ക്ക്: മദ്യപിച്ച് വാഹനമോടിയ്ക്കുന്ന ഡ്രൈവര്‍മാര്‍ എല്ലാ നാട്ടിലെയും നിയമപാലകരുടെ തലവേദനയാണ്. ഇതിനെതിരെ എല്ലായിടത്തും കര്‍ശനനിമയമങ്ങളുണ്ടെങ്കിലും ജനങ്ങള്‍ അതെല്ലാം കാറ്റില്‍ പറത്തുകയാണ് പതിവ്.
എന്നാല്‍ ഇതിന് പരിഹാരവുമായി ഗവേഷകര്‍ രംഗത്തെത്തിയിരി്ക്കുന്നു. ഡ്രൈവര്‍ മദ്യപിച്ചാല്‍ ഓടാത്ത കാറുകളാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ കാറിന് തിരിച്ചറിയാന്‍ കഴിയും.
ഡ്രൈവറുടെ രക്തത്തില്‍ ആള്‍ക്കഹോളിന്റെ അളവ് നിശ്ചിത പരിധിയില്‍ കൂടുതലാണെങ്കില്‍ പിന്നെ വാഹനത്തിന്റെ എന്‍ജിന്‍ അനങ്ങില്ല.
മസച്യുസെറ്റ്‌സിലെ ക്വിന്റ്ക്വു നോര്‍ത്ത് അമേരിക്ക ഇന്‍കോര്‍പറേഷനിലെ ഗവേഷകരാണ് ഈ സാങ്കേതികവിദ്യയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്.
ഡ്രൈവര്‍ ആല്‍ക്കഹോള്‍ ഡിറ്റക്ഷന്‍ സിസ്റ്റംസ് ഫോര്‍ സേഫ്റ്റി എന്നാണ് ഈ സംവിധാനത്തിന്റെ പേര്. വണ്ടിയുടെ സ്റ്റിയറിങ്ങിലും മറ്റും ഘടിപ്പിക്കുന്ന അത്യാധുനിക സെന്‍സറുകളാണ് ഡ്രൈവറുടെ ശ്വാസത്തില്‍ നിന്നും ചര്‍മ്മത്തില്‍ നിന്നുമെല്ലാം മദ്യപാനത്തിന്റെ കാര്യം കണ്ടെത്തുന്നത്.
മദ്യപിച്ചു വാഹനം ഓടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്നു നാഷനല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ധനസഹായം നല്‍കി ഇത്തരത്തിലൊരു സാങ്കേതികവിദ്യയ്ക്കായി ഗവേഷണം തുടങ്ങുകയാിരുന്നു. 2008ലാണ് ഈ ഗവേഷണം ആരംഭിച്ചത്.












Click it and Unblock the Notifications