ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പ്രത്യേക വിമാനം
കെയ്‌റോ: സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഈജിപ്തില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. 3600ഓളം ഇന്ത്യന്‍ വംശജരാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്. ഇവരില്‍ 2200 പേര്‍ കെയ്‌റോയിലാണ്. ഇതുവരെ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണങ്ങളൊന്നും നടന്നിട്ടില്ല.
ഈജിപ്തില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയിരിക്കയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ ഇടപെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച എയര്‍ഇന്ത്യ ഇന്ത്യക്കാരെ നാട്ടിലേക്കയയ്ക്കാന്‍ കെയ്‌റോയിലേക്ക് പ്രത്യേക വിമാനം അയച്ചു.
ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ഈ സര്‍വീസില്‍ ഇന്ത്യയിലേക്ക് പോരും.












Click it and Unblock the Notifications