ഈജിപ്ത് കത്തുന്നു; മരണം 180 കവിഞ്ഞു

വടക്കുപടിഞ്ഞാറന്‍ കെയ്‌റോയിലെ ഒരു ജയിലില്‍ പാര്‍പ്പിച്ചിരുന്ന നിരവധി ഭീകരരും രക്ഷപ്പെട്ടത് കൂടുതല്‍ സുരക്ഷാ ഭീഷണിയായി. തടവുകാര്‍ ഗാര്‍ഡുകളെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. പ്രക്ഷോഭത്തിനിടെ സായുധ സംഘങ്ങള്‍ ജയിലുകള്‍ ആക്രമിച്ചത് തടവുകാര്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായി. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.ആറുദിവസം പിന്നിട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 180 കവിഞ്ഞിട്ടുണ്ട്.
അക്രമം വ്യാപകമായതോടെ തലസ്ഥാനമായ കെയ്‌റോ ഉള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ നിന്ന് പൊലീസ് ഏതാണ്ട് പിന്‍വാങ്ങിയ പോലെയാണ്. പകരം കരസേന രംഗത്തുവന്നിട്ടുണ്ട്. അതേ സമയം പ്രക്ഷോഭം വഴിതെറ്റി പലയിടത്തും കൊള്ളയും കൊള്ളിവെയ്പ്പുമായി മാറിയിട്ടുണ്ട്. കൊള്ളസംഘങ്ങള്‍ തെരുവുകളില്‍ ആളുകളെ തടഞ്ഞുനിറുത്തി കൊള്ളയടിക്കുന്നു.
രാജ്യം അരാജകത്വത്തില്‍ മുങ്ങിത്താഴുമ്പോഴും പ്രസിഡന്റ് ഹോസ്‌നി മുബാറക് സ്ഥാനമൊഴിയാന്‍ തയ്യാറായിട്ടില്ല. മന്ത്രിസഭ പിരിച്ചുവിട്ട് പുതിയ വൈസ് പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും നിയമിച്ചെങ്കിലും അതൊന്നും പ്രക്ഷോഭകാരികളെ തൃപ്തരാക്കിയിട്ടില്ല.
അതിനിടെ അല്‍ ജസീറ ടെലിവിഷന് ഈജിപ്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ചാനലിന്റെ സംപ്രേക്ഷണ ലൈസന്‍സ് റദ്ദാക്കിയ സര്‍ക്കാര്‍ അവരുടെ ഓഫീസുകള്‍ ബലമായി അടപ്പിച്ചു. ചാനലിന്റെ വിദേശ റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications