രാജകീയവിവാഹത്തിന്റെ സ്മരണയ്ക്ക് കോണ്ടവും!!

വില്യം കേറ്റിനെ അണിയിച്ചപോലുള്ള മോതിരവും ഇരുവരുടെയും ചിത്രങ്ങളുള്ള വസ്ത്രങ്ങളും എന്നുവേണ്ട വിപണിയിലെ എല്ലാ വസ്തുക്കളിലും ഈ രാജകീയ വിവാഹത്തിന്റെ ഒരു സ്പര്‍ശമുണ്ട്. ഏപ്രില്‍ നടക്കുന്ന വിവാഹം അക്ഷാര്‍ത്ഥത്തില്‍ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടീഷുകാര്‍.
ഈ തിരക്കിനിടയില്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഉല്‍പ്പന്നമിറക്കി വാര്‍ത്തയില്‍ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടനിലെ ക്രൗണ്‍ ജൂവല്‍ കമ്പനി. വില്യമിന്റെയും കേറ്റിന്റെയും ചിത്രമുള്ള കവറില്‍ ഗര്‍ഭനിരോധന ഉറ പുറത്തിറക്കിയാണ് കമ്പനി രാജകീയ വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നത്.
വിവാഹ ആഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പാണിതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.മറ്റു കോണ്ടങ്ങളില്‍ നിന്നും വ്യത്യസ്തവും സവിശേഷതകള്‍ നിറഞ്ഞതുമാണ് ഈ കോണ്ടമെന്നും കമ്പനി പറയുന്നു.
ഈ കോണ്ടം ധരിച്ചാല്‍ നിങ്ങള്‍ക്കു രാജാവാകാമെന്നാണ് കമ്പനി പരസ്യത്തില്‍ പറയുന്നത്. വിലയിലും നല്ല അസ്സല്‍ രാജകീയമാണ് സാധനം, മൂന്നു ഗര്‍ഭനിരോധന ഉറകള്‍ അടങ്ങിയ പായ്ക്കറ്റിന്റെ വില 350 രൂപയാണ്.
രാജകീയവിവാഹത്തിന്റെ പേരില്‍ പുറത്തിറക്കിയതുകൊണ്ടാണോ അല്ലയോ എന്നറിയില്ല ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഇത് വന്‍ തരംഗമായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിപണിയിലെത്തിയ കോണ്ടം ആയിരത്തിലേറെ ആളുകളാണ് കമ്പനിയുടെ വെബ്‌സൈറ്റിലൂടെ വാങ്ങിച്ചിരിക്കുന്നത്.












Click it and Unblock the Notifications