ഈജിപ്ത് പ്രക്ഷോഭം: എണ്ണവില 100 ഡോളറിന് മുകളില്‍
കെയ്‌റോ: ഈജിപ്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ അസംസ്‌കൃത എണ്ണ വില തുടര്‍ച്ചയായ മുന്നാം ദിവസവും പുതിയ ഉയരങ്ങളിലെത്തി.
ബാരലിന് 101 ഡോളറായാണ് വില ഉയര്‍ന്നത്. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് എണ്ണ വില 100 ഡോളറിന് മുകളിലെത്തുന്നത്.
പ്രക്ഷോഭം സൂയസ് കനാലിലൂടെ എണ്ണ കൊണ്ട് പോകുന്നതിന് തടസ്സം സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയാണ് എണ്ണ വില ഉയര്‍ത്തുന്നത്.
ക്രൂഡോയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയില്‍ പെട്രോളിനും ഡീസലിലും വില വീണ്ടും ഉയരുമോ എന്ന ആശങ്ക ശക്തമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് പെട്രോള്‍ വിലയില്‍ മാറ്റം വരുത്താന്‍ പെട്രോള്‍ കമ്പനികള്‍ ഉടന്‍ തയാറാവുമോയെന്നാണ് ആശങ്ക.












Click it and Unblock the Notifications