കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മവിശ്വാസം പോര, വിപണി താഴോട്ട്

Google Oneindia Malayalam News

മുംബൈ: ഫെബ്രുവരി ഒന്ന് ചൊവ്വാഴ്ച ഓഹരി വിപണി താഴോട്ടായിരുന്നു. രാവിലെ തന്നെ 100 പോയന്റിലേറെ താഴോട്ട് പോയ വിപണി ക്ലോസ് ചെയ്തപ്പോള്‍ സെന്‍സെക്സ് 300 -‍ാളം പോയന്റ് താഴെയായിരുന്നു.

സെന്‍സെക്സ് 18022.22 (-305.54)
നിഫ്ടി 5417.20 (-88.70)

വിപണി പലതവണ 18,000 ന് താഴെ എത്തിയിരുന്നു. വിപണി അവസാനിയ്ക്കുന്നതിന് തൊട്ട് മുമ്പും സെന്‍സെക്സ് 18000 ന് താഴെയായിരുന്നു. അവസാനിച്ചപ്പോള്‍ കഷ്ടിച്ച് മുകളിലേത്താനേ കഴിഞ്ഞുള്ളു.

രാവിലത്തെ വിപണിയിലും സെന്‍സെക്സ് 18,000 പോയന്റിലെത്തി. എന്നാല്‍ നിഫ്ടി 5400 ന് മുകളില്‍ കഷ്ടിച്ച് പിടിച്ച് നിന്നു. ഐടി, എഫ് എം സി ജി ഓഹരികള്‍ ഒക്കെ താഴോട്ടായിരുന്നു. എഫ് എം സി ജി ഇന്‍ഡക്സ് 2.5 ശതമാനമായിരുന്നു താഴോട്ട് പോയത്. കഴിഞ്ഞ അഞ്ച് മാസത്തെ ഏറ്റവും താഴത്തെ നിലയില്‍ വിപണി എത്തിയത് അത്ര ശുഭമായല്ല നിരീക്ഷകര്‍ കാണുന്നത്.

രാവിലെ ടാറ്റ മോട്ടോഴ്സ് ഓഹരി 3.53 ശതമാനം താഴോട്ട് പോയി.

English summary
Indian equities markets benchmark indices slumped further on Tuesday on selling pressure in FMCG and technology stocks as high inflation raised concerns over earnings and the unrest in Egypt dampened sentiments. A benchmark index for Indian equities markets slumped over 200 points in the morning session.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X