മുംബൈ: ശ്രീശാന്ത് ഗീതാഞ്ജലി ജ്വല്ലറിയുടെ ബ്രാന്റ് അംബാസഡറാവുന്നു. ഹിന്ദി നടി റിയ സെന്‍ ആണ് ശ്രീശാന്തിനോടൊപ്പം ഗീതാഞ്ജലിയുടെ പ്രശസ്തിയ്ക്കായി ചേരുന്നത്. ഗീതാഞ്ജലിയുടെ 'റിവാസ്' ആഭരണങ്ങളുടെ പ്രചാരണമായിരിയ്ക്കും ഇവര്‍ ചെയ്യുക.
18 കാരറ്റ് സ്വര്‍ണ ആഭരണങ്ങളാണ് റിവാസ് ഇനത്തില്‍ ഗീതാഞ്ജലി ഇറക്കുന്നത്. ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും ചേര്‍ന്നതാണ് റിവാസ് ആഭരണങ്ങള്‍. ആധുനിക യുവതികളെയാണ് ഗീതാഞ്ജലി ലക്ഷ്യമിടുന്നത്. അതാണ് പ്രചാരണത്തിനായി ഈ യുവ മിഥുനങ്ങളെ തിരഞ്ഞെടുക്കാന്‍ കാരണം.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് രംഗങ്ങളില്‍ നിന്നുള്ളവരെയാണ് ഗീതാഞ്ജലി ഉല്പന്ന പ്രചാരണത്തിനായി കണ്ടെത്തിയിരിയ്ക്കുന്നത്. ക്രിക്കറ്റിനും ബോളിവുഡിനും ഇന്ത്യയിലുള്ള ആരാധകര്‍ക്ക് കണക്കില്ല.
Gitanjali Group today announced that Bollywood star Riya Sen and Cricketer Sreesanth will be the new celebrity endorsers for its jewellery brand Rivaaz, a line of 18K gold jewellery with CZ. The new celebrity endorsers were chosen keeping in mind the focus of the brand on the youth segment.