Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ജനകീയ പൊലീസ് മാതൃക

Manmohan Singh
ദില്ലി: കേരളത്തിലെ ജനകീയ പൊലീസ് സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കൊച്ചിയില്‍ സംഘടിപ്പിച്ച രാജ്യാന്തര ജനകീയ പൊലീസ് കോണ്‍ഫറന്‍സ് പോലെയുളള സംരഭങ്ങള്‍ ഇനിയും വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദില്ലിയില്‍ ആഭ്യന്തരസുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കശ്മീര്‍ സംഘര്‍ഷം പോലുള്ള കലാപങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സ്വീകരിച്ച നടപടികളുടെ ഭാഗമായി കശ്മീരിലെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ഭീകരപ്രവര്‍ത്തനത്തിനും വര്‍ഗീയ കലാപത്തിനുമെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഭീകരത തടയുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തണം.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളുമായി ചര്‍ച്ച തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാവോവാദി ഭീഷണി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കു കടുത്ത വെല്ലുവിളിയാണ്. മാവോവാദി ആക്രമണങ്ങള്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞു. അതേസമയം അവരുടെ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. മാവോവാദി ഭീഷണി നേരിടാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്തെ ആഭ്യന്തരസുരക്ഷ മെച്ചപ്പെട്ടതായി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. രാജ്യത്ത് അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം ഇപ്പോഴും നടക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദവും മാവോവാദവുമാണ് ആഭ്യന്തര സുരക്ഷയ്ക്ക് പ്രധാനഭീഷണി സൃഷ്ടിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+