ഇന്ത്യാവിഷന്‍: പിവി ഗംഗാധരന്‍ രാജിവെച്ചു
കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ പുതിയ വെളിപ്പെടുത്തലും തുടര്‍ സംഭവങ്ങളിലും പ്രതിഷേധിച്ച് ചാനല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 'മാതൃഭൂമി' ഡയറക്ടറും എഐസിസി അംഗവുമായ പിവി ഗംഗാധരന്‍ രാജിവെച്ചു.
ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ എംകെ. മുനീറിനാണ് ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. ഇന്ത്യാവിഷന്‍ തുടങ്ങിയ കാലംമുതല്‍ ഡയറക്ടറും പിന്നീട് വൈസ് ചെയര്‍മാനുമാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ഏറെ ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തി ചാനല്‍ ചെയ്തത് ഉത്തരവാദപ്പെട്ട എഐസിസി മെമ്പര്‍ എന്ന നിലയില്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്ന് ചാനല്‍ ചെയര്‍മാന്‍ എം കെ മുനീറിനയച്ച രാജിക്കത്തില്‍ പി വി ഗംഗാധരന്‍ പറഞ്ഞു. കേസ് കുത്തിപ്പൊക്കി തെറ്റിദ്ധാരണ പരത്തുകയാണ് ഇന്ത്യാവിഷന്‍ ചാനല്‍ ിതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടയും വ്യക്തിവിരോധവുമുണ്ടെന്നും ഗംഗാധരന്‍ പറഞ്ഞു.
ഗംഗാധരന്റെ രാജി മുനീറിനെ കൂടുതല്‍ വെട്ടിലാക്കിയിട്ടുണ്ട്. ഐസ്‌ക്രീം റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവിന് രാജിവെയ്ക്കാമെങ്കില്‍ ലീഗിലെ പ്രധാന നേതാവായ മുനീറിനും അതായിക്കൂടേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.












Click it and Unblock the Notifications