പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 9 മരണം

ഭാരതപ്പുഴയ്ക്കും റെയില്‍വെ പാളത്തിനും ഇടയിലാണ് പടക്കശാല സ്ഥിതി ചെയ്യുന്നത്. സ്ഫോടന സമയത്ത് ഇതുവഴി മംഗലാപുരം കോയന്പത്തൂര്‍ പാസഞ്ചര്‍ ഇതുവഴി കടന്നുപോയിരുന്നു. ഇതില്‍ യാത്ര ചെയ്തിരുന്ന ചിലര്‍ക്കും അപകടം പറ്റിയതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കവളപ്പാറ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് നിര്‍മാണശാലയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് കാര്യം വ്യക്തമല്ല.
അപകട സമയത്ത് ഇരുപത്തിയഞ്ചോളം പേര്‍ പടക്കശാലയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ
വിവധിയിടങ്ങളില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. തീ ഏകദേശ നിയന്ത്രണാവിധേയമായതായാണ് ലഭിയ്ക്കുന്ന വിവരം.












Click it and Unblock the Notifications