കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; 9 മരണം

  • By Ajith Babu
Google Oneindia Malayalam News

Shoranur
പാലക്കാട്: ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ പടക്കശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 9 മരണം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മൂന്ന് തവണ വന്‍ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. സ്ഫോടനദൂരപ്രദേശങ്ങളിലുള്ള വീടുകളില്‍ വരെ വിള്ളലുകളുണ്ടായി. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഭാരതപ്പുഴയ്ക്കും റെയില്‍വെ പാളത്തിനും ഇടയിലാണ് പടക്കശാല സ്ഥിതി ചെയ്യുന്നത്. സ്ഫോടന സമയത്ത് ഇതുവഴി മംഗലാപുരം കോയന്പത്തൂര്‍ പാസഞ്ചര്‍ ഇതുവഴി കടന്നുപോയിരുന്നു. ഇതില്‍ യാത്ര ചെയ്തിരുന്ന ചിലര്‍ക്കും അപകടം പറ്റിയതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

കവളപ്പാറ കുഞ്ഞിക്കണ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് നിര്‍മാണശാലയാണ് അപകടമുണ്ടായത്. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് കാര്യം വ്യക്തമല്ല.

അപകട സമയത്ത് ഇരുപത്തിയഞ്ചോളം പേര്‍ പടക്കശാലയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ

വിവധിയിടങ്ങളില്‍ നിന്നുള്ള ഫയര്‍ എഞ്ചിനുകള്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. തീ ഏകദേശ നിയന്ത്രണാവിധേയമായതായാണ് ലഭിയ്ക്കുന്ന വിവരം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X