വീഡിയോക്ക് പിന്നില്‍ വന്‍ശക്തികള്‍: നിത്യാനന്ദ

കര്‍ണാടകയിലെ ബിദാദി ആശ്രമത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിത്യാനന്ദ ആരോപണങ്ങള്‍ നിഷേധിച്ചത്. വിവാദ വീഡിയോ പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് നിത്യാനന്ദ വാര്‍ത്താസമ്മേളനം നടത്തുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ആരോപണങ്ങളെല്ലാം നിത്യാനന്ദ ഖണ്ഡിച്ചു. തനിയ്‌ക്കെതിരെ എങ്ങനെ ബലാത്സംഗക്കേസ് എടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഇവിടെ ആരും പീഡനത്തിന് ഇരയായിട്ടില്ല. വ്യാജമായി നിര്‍മിച്ച വീഡിയോ ഒരു കോടിയോളേം വരുന്ന തന്റെ ഭക്തരെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവീഡിയോയ്ക്ക് പിന്നില്‍ സംഘടിതമായ ശക്തികളുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും നിത്യാനന്ദ ആരോപിച്ചു. വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമങ്ങളുണ്ടായി. ഇതിന്റെ തെളിവുകള്‍ എന്റെ പക്കലുണ്ട്. അറുപത് കോടി രൂപയാണ് തന്നെ ഭീഷണിപ്പെടുത്തിയവര്‍ ആവശ്യപ്പെട്ടതെന്നും സ്വാമി പറഞ്ഞു.












Click it and Unblock the Notifications