മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നത്: ദേവസ്വം

മകരജ്യോതി ഹിന്ദുക്കളുടെ വിശ്വാസമാണ്. അതില്‍ ഇടപെടാന്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ല. ദീപം കാണാന്‍ നിരവധി പേര്‍ വരുന്നുണ്ട്. ഇവരെ തടഞ്ഞതുകൊണ്ട് അത് നിയന്ത്രിക്കാനാകില്ല. ഇതുസംബന്ധിച്ച ബോധവത്കരണം നടത്താനും ബോര്‍ഡ് ഉദ്ദേശിക്കുന്നില്ല. ശബരിമലയിലെ പതിനെട്ടാം പടിയുടെ വീതി കൂട്ടേണ്ടതില്ലെന്നും വര്‍ഷം മുഴുവന്‍ ദര്‍ശനത്തിനായി നട തുറന്നുകൊടുക്കേണ്ടതില്ലെന്നും ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു. യോഗതീരുമാനം ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്തശേഷം ഹൈക്കോടതിയെ അറിയിക്കും.
വര്‍ഷത്തില്‍ എല്ലാ ദിവസവും നട തുറന്നു പൂജ നടത്താനാവില്ല. ശബരിമലയിലെ പ്രധാന തന്ത്രി, വാസ്തു ശാസ്ത്രവിദഗ്ധര്‍, തിരുവിതാംകൂര്‍ രാജകുടുംബപ്രതിനിധി, പന്തളം രാജകുടുംബപ്രതിനിധി, താഴമണ്‍ മഠം തന്ത്രിമാര്‍, ആലുവ തന്ത്രവിദ്യാപീഠം പ്രതിനിധി, പറവൂര്‍ ശ്രീധരന്‍ തന്ത്രി എന്നിവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.
പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ സര്‍ക്കാറും രണ്ടര ലക്ഷം ബോര്‍ഡും നല്‍കാനാണ് തീരുമാനമായിട്ടുള്ളത്. ഇന്‍ഷുറന്‍സിന്റെ സാങ്കേതികത്വം കൂടി ഉള്‍പ്പെടുത്തി ഇടുക്കിയിലെ ചില മേഖലകളെ കൂടി ശബരിമല ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.
കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യമൊരുക്കും. അക്കാര്യം പരിശോധിക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും.












Click it and Unblock the Notifications