ഐസ്‌ക്രീം കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
Kerala
oi-Vijesh Krishna
By Ajith Babu
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു വ്യക്തിയെ മുന്നില്‍ക്കണ്ടായിരുന്നു അന്നത്തെ കോടതി വിധി.
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ അനുകൂല വിധി നേടുന്നതിനായി കേസിലെ മുഖ്യപ്രതി കുഞ്ഞാലിക്കുട്ടി ഹൈക്കോടതി ജഡ്ജി നാരായണക്കുറുപ്പിന് കോഴ നല്‍കിയിരുന്നെന്ന് ഇന്ത്യാവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജഡ്ജിമാര്‍ക്കെതിരായ ആരോപണം സുപ്രീംകോടതി ജഡ്ജിമാരുടെ പാനല്‍ അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു.