Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം തിളച്ചുമറിയുന്പോള്‍ റജീന എവിടെ?

Rajeena
കോഴിക്കോട്: ഐസ്‌ക്രീം കേസ് വീണ്ടും തിളച്ചുമറിയുമ്പോള്‍ കേസിലെ മുഖ്യസാക്ഷി റജീന എവിടെപ്പോയി? സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചാ വിഷയമായി പെണ്‍വാണിഭ കേസ് മാറുമ്പോള്‍ ഒന്നിലും ഇടപെടാതെ ആരോടും മിണ്ടാന്‍ കൂട്ടാക്കാതെ കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് റോഡിലെ മുതുവനത്തറയില്‍ ഇരുനില വീട്ടില്‍ കഴിയുകയാണ് ഇവര്‍.

ഐസ്‌ക്രീം കേസില്‍ വിവാദമായി മാറിയ ആഡംബര വീട്ടിലേക്ക് അയല്‍ക്കാര്‍ക്ക് പോലും പ്രവേശനമില്ല. അതിനാല്‍ തന്നെ നാട്ടുകാര്‍ക്ക് പോലും റജീനയെക്കുറിച്ച് അധികമൊന്നുമറിയില്ല. അസമയങ്ങളില്‍ അപരിചിതരായ പലരും വന്നത് തടഞ്ഞ് നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പൊലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. സമീപവാസികള്‍ ശല്യപ്പെടുത്തുവെന്നാരോപിച്ച് റജീനയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ജൂണില്‍ റജീനക്കെതിരെ ഗുണ്ടാനിയമപ്രകരം നടപടി സ്വീകരിയ്ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിയ്ക്കാന്‍ ആലോചിയ്ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.

സമീപവാസികളില്‍നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റജീന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ഇവരുടെ ജീവന് ഭീഷണിയില്ലെന്നും ഇവര്‍ അസാന്മാര്‍ഗികജീവിതമാണ് നയിക്കുന്നതെന്നും അതിനാല്‍ പൊലീസ് സംരക്ഷണം അനുവദിക്കരുതെന്നും ഗവമെന്റ് പഌഡര്‍ കോടതിയെ ബോധിപ്പിച്ചു.

ഇടക്കാലത്ത് ഒരു പെണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസിലും റജീന പ്രതിയായിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍കേസ് വിവാദമായ സാഹചര്യത്തില്‍ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പോലും റജീന പ്രതികരിക്കാന്‍ തയ്യാറായില്ല.സമാധനമായി കഴിയുന്ന എന്നെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞാണ് റജീന ഒഴിഞ്ഞുമാറുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+