Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സ് ടേപ്പ്: പോപ് ഗായകന് തടവ്

Nazril Irham
ജക്കാര്‍ത്ത: ഇന്റര്‍നെറ്റിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും ജനപ്രീതി നേടിയ പോപ് ഗായകന്‍ നസ്‌റീല്‍ ഇര്‍ഹാം എന്ന ഏരിയലിന് മൂന്നര വര്‍ഷം തടവ്.

2008ല്‍ നിലവില്‍വന്ന ഇന്തോനേഷ്യയിലെ കര്‍ശനമായ അശ്ലീല വിരുദ്ധ നിയമത്തിനു കീഴില്‍ ശിക്ഷ ലഭിക്കുന്ന ആദ്യ പ്രശസ്തനാണ് ഏരിയല്‍.

സെക്‌സ് വീഡിയോ നിര്‍മിച്ചതിലും പ്രചരിപ്പിയ്ക്കുന്നതിലും ഇരുപത്തിയൊമ്പതുകാരനായ ഏരിയല്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. ആരാധകര്‍ ഇത് അനുകരിയ്ക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ഏരിയലിനെ പോലുള്ള പ്രശസ്തന്‍ മനസ്സിലാക്കണമെന്നായിരുന്നുവെന്നും കോടതി പറഞ്ഞു.

തന്റെയും രണ്ട് പ്രശസ്തരായ സ്ത്രീകളുടെയും സെക്‌സ് വീഡിയോകളാണ് ഏരിയല്‍ നെറ്റിലൂടെ പ്രചരിപ്പിച്ചത്. വിധിക്കെതിരെ ഏരിയലിന്റെ നൂറുകണക്കിന് ആരാധകര്‍ കോടതിയ്ക്ക് പുറത്ത് പ്രതിഷേധിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+