തമാശയല്ല, 14 രൂപ പെട്രോള്‍ വരുന്നു
ലണ്ടന്‍: പതിനാല് രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍. ഒരിയ്ക്കലും നടക്കാത്ത സ്വപ്‌നമെന്ന് നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ഥ്യമാവുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിയ്ക്കുന്നത്.
ബ്രിട്ടനിലെ ഒരു സംഘം ഗവേഷകരാണ് ഒരു ലിറ്ററിന് 19 പെന്‍സ് (13.8 ഇന്ത്യന്‍ രൂപ) മാത്രം ചെലവുള്ള കൃത്രിമ പെട്രോളിനുള്ള ചേരുവ വികസിപ്പിച്ചത്. ഹൈഡ്രജന്‍ അധിഷ്ഠിത പെട്രോള്‍ എല്ലാത്തരം വാഹനങ്ങളുടെയും എന്‍ജിന് അനുയോജ്യമാകുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. അതായത് കൃത്രിമ പെട്രോള്‍ നിലവിലുള്ള കാറുകളിലും ഉപയോഗിക്കാം.
നിലവിലുള്ള പെട്രോളിലെ കാര്‍ബണിന് പകരം ഹൈഡ്രജന്‍ അധിഷ്ഠിതമായ ഇന്ധനമാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിയ്ക്കുന്നത്. പെട്രോളിനെക്കാള്‍ മൂന്നിരട്ടി ഊര്‍ജ്ജക്ഷമതയുള്ളതാണ് ഹൈഡ്രന്‍. ഇത് കത്തുമ്പോള്‍ ജലം മാത്രമാണ് ഉണ്ടാവുക. ചെലവുകുറഞ്ഞ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന പ്രത്യേകതയും ഇതിനുണ്ടാവും.
കൃത്രിമ പെട്രോളിന്റെ ആദ്യ റോഡ് ടെസ്റ്റ് അടുത്ത വര്‍ഷം നടക്കും ശാസ്ത്രജ്ഞസംഘത്തലവന്‍ സ്റ്റീഫന്‍ ബൈന്നിങ്ടണ്‍ പറഞ്ഞു.












Click it and Unblock the Notifications