ആത്മവിശ്വാസം പോര, ഉയര്‍ച്ച നിലനിറുത്താനായില്ല
മുംബൈ: ഫെബ്രുവരി രണ്ട് ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ഓഹരി വിപണി കയറ്റത്തിലായിരുന്നു. രാവിലെ വിപണി തുടങ്ങിയപ്പോള്‍ സെന്‍സെക്സ് 150 ലേറേ പോയന്റുകളാണ് കയറിയത്. ഉച്ചതിരിഞ്ഞ് ഈ കയറ്റത്തിന്റെ ആക്കം വീണ്ടും കൂടി.
സെന്‍സെക്സ് 18090.62 (68.40)
നിഫ്ടി 5432.00 (14.80)
230 പോയന്റുവരെ കയറി നിന്ന ഓഹരി പെട്ടെന്ന് താഴോട്ട് പോയി. രാവിലെ കാണിച്ച ഉശിരൊന്നും ബുള്ളുകള്‍ വൈകീട്ട് വിപണിയില്‍ കാണിച്ചില്ല.
റിയാല്‍റ്റി, ഓയില്‍, ഐടി രംഗങ്ങളിലെ ഓഹരികളായിരുന്നു മികച്ച നിലവാരം പുലര്‍ത്തിയത്. നിഫ്ടി രാവിലെ മുതല്‍ തന്നെ കയറിയും ഇറങ്ങിയുമായിരുന്നു നിന്നത്.
എ രാജയെ അറസ്റ്റ് ചെയ്തെന്ന വാര്‍ മൂന്നേകാലോടെയാണ് വന്നത്. എന്നാല്‍ അത് വിപണിയില്‍ കാര്യമായ ചലനം ഉണ്ടാക്കിയില്ല.
സെന്‍സെക്സ് 16000- 17000 എന്ന നിലയിലെത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇതാണ് വിപണിയിലെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നത്.












Click it and Unblock the Notifications