ഇന്‍ഫോസിസ്: ക്രിസിന്റെ പിന്‍ഗാമി ഷിബു?

ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ ഷിബുലാല്‍ നിലവില്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് (സിഒഒ). വരുന്ന ഏപ്രിലിന് മുമ്പായി ഷിബുലാല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2002ല്‍ നാരായണമൂര്‍ത്തി സിഇഒ സ്ഥാനത്തുനിന്ന് വിരമിച്ചതോടെ നന്ദന്‍ നിലേകനി ആ സ്ഥാനത്തെത്തി. 2007ല്‍ നന്ദന്‍, ക്രിസ്സിന് വഴിമാറി. അന്ന് സിഒഒ ആയിരുന്ന ക്രിസ് സിഇഒ ആയതോടെ ഷിബുലാല്‍ സിഒഒ സ്ഥാനത്തെത്തി. വരുന്ന ആഗസ്തില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നാരായണമൂര്‍ത്തി വിരമിക്കുന്നതിന് മുമ്പായി നേതൃത്വത്തില്‍ മാറ്റം കൊണ്ടുവരാനാണ് ഇന്‍ഫോസിസ് ഒരുങ്ങുന്നത്.












Click it and Unblock the Notifications