11കാരിയെ 2പേര്‍ചേര്‍ന്ന് ഒരുമാസം പീഡിപ്പിച്ചു
ദില്ലി: പതിനൊന്നുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ഒരുമാസത്തോളം ലൈംഗികമായി പീഡിപ്പിച്ചതായി റി്‌പ്പോര്‍ട്ട്. അയല്‍ക്കാരായ അനില്‍കുമാര്‍(45), മുഹമ്മദ് ഉമര്‍(20) എന്നിവര്‍ ചേര്‍ന്നാണ് നാലാംക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ഒരുമാസമായി പീഡിപ്പിച്ചത്.
ഇവര്‍ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ ഒരു മാസക്കാലമായി അനില്‍ പലതവണയും ഒമര്‍ ഒരുതവണയുമാണ് കുട്ടിയെ പീഡിപ്പിച്ചത്. അനില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നുണ്ട് എന്ന് അറിഞ്ഞ ഉമര്‍ അയാളെ ഭീഷണിപ്പെടുത്തി അനുവാദം വാങ്ങി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് തന്നെ പീഡനത്തിരയാക്കുന്ന വിവരം പെണ്‍കുട്ടി ആദ്യം തന്റെ സഹോദരിയോടും പിന്നീട് അമ്മാവനോടും പറഞ്ഞത്. തുടര്‍ന്ന് അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കിയത്.
വീട്ടില്‍ കുട്ടി തനിച്ചായിരിക്കുമ്പോഴാണ് അനിലും ഒമറും പീഡനത്തിന് മുതിര്‍ന്നിരുന്നത്. കാര്യം പുറത്താരോടെങ്കിലും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications