തീവണ്ടിക്ക് മുകളില്‍ യാത്ര; 15 മരണം
ദില്ലി: ഉത്തര്‍പ്രദേശില്‍ ഇന്ത്യ-ടിബറ്റന്‍ അതിര്‍ത്തി പോലീസ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനായി തീവണ്ടിക്കു മുകളില്‍ യാത്ര ചെയ്ത 15യുവാക്കള്‍ മരിച്ചു. അമ്പതോളം പേര്‍ ഗുരുതരമായി പരിക്കേറ്റു. ഓവര്‍ബ്രിഡ്ജില്‍ തലയിടിച്ചാണ് അപകടമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥരീകരണമൊന്നും വന്നിട്ടില്ല.
ബറേലിയില്‍ നിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന ഹിമഗിരി എക്‌സ്പ്രസ് ഷാജഹാന്‍പുര്‍ സ്‌റ്റേഷനടുത്തെത്തിയപ്പോഴാണ് സംഭവം.
ഇന്ത്യടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ ബറേലി സെന്ററില്‍ ചൊവ്വാഴ്ച നടന്ന റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കെത്തിയ യുവാക്കളാണ് മരിച്ചത്. 416 ഒഴിവിലേക്ക് നടത്തിയ പരീക്ഷയ്ക്ക് ഒന്നര ലക്ഷത്തിലധികം പേര്‍ എത്തിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് അക്രമാസക്തരായ യുവാക്കള്‍ തീവണ്ടിയുടെ ഒരു ബോഗിക്ക് തീവെച്ചു. ബറേലിയിലും വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറി.












Click it and Unblock the Notifications