എ രാജ അറസ്റ്റില്‍

അഴിമതി സംബന്ധിച്ച് നാലാംഘട്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാജയുടെ അറസ്റ്റ്. ചോദ്യംചെയ്യലില്‍ 2ജി അഴിമതിയില്‍ രാജയുടെ പങ്കിനെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
രാജയ്ക്കൊപ്പം സഹോദരന്‍ കെ പെരുമാള്‍ ടിലികോം വകുപ്പിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥരായ ആര്‍ കെ ചന്ദോലിയ, സിദ്ധാര്‍ഥ് ബെഹൂറ എന്നിവരെയും സിബിഐ അറസ്റ്റുചെയ്തിട്ടുണ്ട്. ഡിഎംകെ നേതാവ് എം കരുണാനിധി ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മടങ്ങി രണ്ടാം ദിവസമാണ് രാജയുടെ അറസ്റ്റുണ്ടായിരിക്കുന്നതെന്നതും പ്രത്യേകതയാണ്.
2008-ല്‍ നടന്ന സ്പെക്ട്രം ലേലത്തിലാണ് അഴിമതി ആരോപിക്കപ്പെട്ടിരിക്കുന്നത്. രാജ സ്വജന പക്ഷപാതം കാട്ടിയെന്നും സ്പെക്ട്രം വില കുറച്ച് വിറ്റതിനെ തുടര്‍ന്ന് സര്‍ക്കാരിന് ഭീമമായ നഷ്ടം ഉണ്ടായി എന്നുമാണ് ആരോപണം. 2008-ല്‍ ആണ് കേസിന് ആധാരമായ സംഭവം നടന്നത് എങ്കിലും 2010-ല്‍ ആണ് രാജയ്ക്ക് രാജിവച്ചൊഴിയേണ്ടി വന്നത്.
2ജി അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജ് പാട്ടീല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിലും രാജയ്ക്ക് എതിരെ പരാമര്‍ശമുണ്ട് എന്നാണ് സൂചന.
നേരത്തെ, രാജയുടെ ദില്ലിയിലെയും ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും നടത്തിയ തെരച്ചിലില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications