റജീനയ്ക്ക് പണം നല്‍കിയതിന് രേഖകള്‍
ദില്ലി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മൊഴിമാറ്റാനായി പികെ കുഞ്ഞാലിക്കുട്ടി കേസിലെ ഇര കെ റജീനയ്ക്ക് 12.5ലക്ഷം കൊടുത്തുവെന്നതിന് ആദായനികുതി വകുപ്പ് തെളിവുകള്‍ കണ്ടെത്തി.
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെഎ റൗഫാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് താനാണ് പണം റജീനയ്ക്ക് നല്‍കിയതെന്നും റൗഫ് പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പണം കൈമാറിയുന്നതിനുള്ള രേഖകള്‍ കണ്ടെത്തിയത്. ഒരു ദേശീയ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ കൂടുതല്‍ ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം റൗഫ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ജഡ്മിമാര്‍ക്ക് കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നുവെന്ന ആരോപണത്തെ ഉറപ്പിച്ചുകൊണ്ടാണ് റൗഫ് വണ്ടും വെളിപ്പെടുത്തലുകള്‍ നടത്തിയത്. ജഡ്ജിമാര്‍ക്ക് പണം നല്‍കിയതിന് താന്‍ സാക്ഷിയാണെന്നാണ് റൗഫ് അവകാശപ്പെടുന്നത്.












Click it and Unblock the Notifications