Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുര്‍മന്ത്രവാദം: ജീവന് ഭീഷണിയെന്ന് യെഡിയൂരപ്പ

Yeddyurappa
മൈസൂര്‍: തന്നെ കൊല്ലാനായി ചിലര്‍ ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്നും അക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ.

മൈസൂര്‍ ജില്ലയിലെ നഞ്ചന്‍കോട് താലൂക്കിലുള്ള സുത്തൂര്‍ മഠത്തില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് യദ്യൂരപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ അമ്പത് വര്‍ഷക്കാലം കര്‍ണാടകം ഭരിച്ച കോണ്‍ഗ്രസിനോ ജനതാപാര്‍ട്ടിക്കോ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ മുപ്പത് മാസക്കാലം കൊണ്ട് നേടിയെടുത്തിരിക്കുന്നതെന്ന് യെഡിയൂരപ്പ അവകാശപ്പെട്ടു.

ഇതില്‍ അസൂയ പൂണ്ട ചിലര്‍ ഞാന്‍ മോശക്കാരനാണെന്ന് ചിത്രീകരിക്കാന്‍ ധര്‍ണകള്‍, പ്രതിഷേധ പ്രകടങ്ങള്‍, നിരാഹാര സമരം തുടങ്ങി എന്തൊക്കെയോ നടത്തി.എന്തുചെയ്തിട്ടും എന്റെ ജനസമ്മതി കുറയാത്തത് കണ്ടപ്പോള്‍ ഇപ്പോള്‍ ഇവരെല്ലാവരും കൂടി ദുര്‍മന്ത്രവാദത്തെ ആശ്രയിച്ചിരിക്കുകയാണ്.

ദുഷ്ടശക്തികളെയും കുട്ടിച്ചാത്തന്മാരെയും വരുതിയില്‍ വച്ചിരിക്കുന്ന ദുര്‍മന്ത്രവാദികള്‍ക്ക് പൈസ കൊടുത്ത് എന്നെ കൊല്ലാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍.

വീട്ടില്‍ നിന്ന് നിയമസഭയിലേക്ക് പോകാന്‍ ഭയപ്പെടേണ്ട അവസ്ഥയാണ്. ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ദുര്‍മന്ത്രവാദികള്‍ വഴിയിലെല്ലാം എന്തൊക്കെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല- അദ്ദേഹം ആരോപിച്ചു.

എന്നെ എങ്ങിനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ ഉന്നം. എന്റെ ജീവന് യാതൊരു തരത്തിലുള്ള സുരക്ഷയും ഇപ്പോഴില്ല. പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ഗവര്‍ണറും ഇപ്പോള്‍ കൂടിയിരിക്കുകയാണ്.

എനിക്ക് ഈശ്വരാനുഗ്രഹമുള്ളതിനാല്‍ ദുര്‍മന്ത്രവാദികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇനിയുള്ള രണ്ടരവര്‍ഷക്കാലവും ഞാന്‍ കര്‍ണാടക ഭരിയ്ക്കും- മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+