ദോഷം മാറാന്‍ യെഡിയൂരപ്പ നഗ്നനായി ഉറങ്ങുന്നു?

വലിയ ഈശ്വര വിശ്വാസിയായ മുഖ്യമന്ത്രി പലതരം ആചാരങ്ങളാണ് ഇതിനായി ചെയ്യുന്നത്. ഒപ്പം പ്രതിപക്ഷം തന്നെ വീഴ്ത്താന്‍ ദുര്‍മന്ത്രവാദം നടത്തുവെന്ന് മുഖ്യന്‍ ആരോപിക്കുകയും ചെയ്യുന്നുണ്ട്.
പ്രമുഖ ജ്യോതിഷികളും പൂജാരിമാരും മറ്റുമാണത്രേ കസേരനിലനിര്‍ത്താനും ദുര്‍ബാധയെ തോല്‍പ്പിക്കാനുമായി യെഡിയൂരപ്പയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
പ്രശ്‌നങ്ങള്‍ മറാനായി മൂന്നു ദിവസം നഗ്നനായി വെറും തറയില്‍ കിടക്കണമെന്നും നദിയില്‍ പൂര്‍ണനഗ്നനായി 12ദിവസം സൂര്യനമസ്‌കാരം ചെയ്യണമെന്നുമൊക്കെയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സൂര്യനമസ്‌കാരം ഫെബ്രുവരി 8നും 10നും ഇടയില്‍ നടത്താനാണത്രേ പൂജാരികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനെല്ലാമായി യെഡിയൂരപ്പ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യെഡിയൂരപ്പയുടെ കുടുംബ പൂജാരിയായ ഭാനുപ്രകാശ് ശര്‍മ്മ അദ്ദേഹത്തോട് മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ സഹസ്ര ചണ്ഡികാ യജ്ഞവും ലക്ഷ മോദക ഗണപതി ഹോമവും നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വിവിധ പൂജകളും ആചാരങ്ങളുമായി യെഡിയൂരപ്പ ഇപ്പോള്‍ തിരക്കിലാണ് ഇതിനാല്‍ ചൊവ്വാഴ്ച നടന്ന ചില പ്രധാന യോഗങ്ങളില്‍ യെഡിയൂരപ്പ പങ്കെടുത്തിട്ടില്ല.












Click it and Unblock the Notifications