Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം: ജലീല്‍

{image-02-ktjaleel.jpg മലപ്പുറം: ഐസ്‌ക്രീം കേസില്‍ മുസ്ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെടി ജലീല്‍ എംഎല്‍എ രംഗത്ത്. ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ തന്നെ അകപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ജലീല്‍ ആരോപിച്ചു.

തന്നെ വ്യക്തിഹത്യ ചെയ്യാന്‍ മുസ്ലീം ലീഗില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലീഗ് നേതാവും ഒരു വ്യവസായപ്രമുഖനുമാണ് ഇതിന് പിന്നില്‍. ഇതിന് തയാറായി വരുന്നവര്‍ക്ക് വന്‍ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. പത്ത് ലക്ഷം രൂപയും വയനാട്ടില്‍ 10 ഏക്കര്‍ റബര്‍ എസ്റ്റേറ്റിനും പുറമെ ഗള്‍ഫില്‍ എംപ്ലോയിമെന്റ് വിസയുമാണ് ഇവര്‍ക്കുള്ള വാഗ്ദാനം.

പുതിയ സാഹചര്യത്തില്‍ തനിക്കെതിരെ ആരോപണങ്ങള്‍ വന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളേയും തന്നേയും നാര്‍കോ പരിശോധനയ്ക്കും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കണം. താന്‍ തെറ്റുകാരനാണന്ന് തെളിഞ്ഞാല്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് പരസ്യമായി തന്നെ വെടിവച്ച് കൊല്ലാമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ കുഞ്ഞാലിക്കുട്ടിയെയും റൗഫിനെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണം. റൗഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടി അപകീര്‍ത്തിക്കേസ് കൊടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+