മുനീര്‍ രാജിവയ്‌ക്കേണ്ടെന്ന് ലീഗ് നേതൃത്വം

പദവിയില്‍ തുടരാന്‍ ലീഗ് നേതൃത്വം ചാനല്‍ ചെയര്‍മാന്‍ കൂടിയായ മുനീറിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചാണ് മുനീര്‍ രാജി സന്നദ്ധത അറിയിച്ചത്. രാജിക്കത്തു തന്നെ മുനീര്‍ കൈമാറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുനീര്‍ ഹൈദരലി തങ്ങളെ കാണുമെന്നും പാര്‍ട്ടി പദവി ഒഴിയുമെന്നും ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ അഭ്യൂഹം പരന്നിരുന്നു. ഇതനുസരിച്ച് മാധ്യമപ്രവര്‍ത്തകരുടെയും ലീഗ് പ്രവര്‍ത്തകരുടെയും വന്‍സംഘം പാണക്കാട്ടെ വസതിയില്‍ തടിച്ചുകൂടി.
വൈകിട്ട് അഞ്ചുമണിയോടെ എത്തിയ മുനീര്‍ ഒരു മണിക്കൂറോളം ഹൈദരലി തങ്ങളുമായി സംസാരിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുറഹിമാന്‍ രണ്ടത്താണി, കെ.പി.എ. മജീദ്, കെ. മുഹമ്മദുണ്ണി ഹാജി തുടങ്ങിയ നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
എല്ലാ കാര്യങ്ങളും തങ്ങളുമായി സംസാരിച്ചു എന്നായിരുന്നു കൂടിക്കാഴ്ച കഴിഞ്ഞ് പുറത്തിറങ്ങിയ എം.കെ. മുനീര്‍ പറഞ്ഞത്. രാജി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഇതുതന്നെയായിരുന്നു മറുപടി.
തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ രാജി വാര്‍ത്ത നിഷേധിച്ചു. മുനീര്‍, ഹൈദരലി തങ്ങളെ കണ്ട് സംസാരിക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications