Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട് സിറ്റി അന്തിമതീരുമാനം ബുധനാഴ്ച

Smart City
തിരുവനന്തപുരം: സ്മാര്‍ട്‌സിറ്റി പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ദുബയ് സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ബുധനാഴ്ച നടക്കും നടക്കും. ചൊവ്വാഴ്ചത്തെ യോഗത്തില്‍ പദ്ധതിയുടെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഉച്ചയ്ക്ക് 12ന് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, സമാര്‍ട്‌സിറ്റി ചെയര്‍മാന്‍കൂടിയായ മന്ത്രി എസ്. ശര്‍മ, ഐടി സെക്രട്ടറി കെ. സുരേഷ് കുമാര്‍, ടീകോം സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല തുടങ്ങിയവര്‍ പങ്കെടുക്കും. അവസാന പ്രതീക്ഷയെന്ന നിലയിലാണ് സര്‍ക്കാരും ടീകോമും ചര്‍ച്ചയെ നോക്കികാണുന്നത്.

ചര്‍ച്ചകള്‍ക്കായി ഉന്നത സാമ്പത്തികകാര്യ സമിതി അംഗവും ദുബായ് ഫൈനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറുമായ അഹമ്മദ് ഹുമൈദ് അല്‍ തായറും സംഘവും തിങ്കളാഴ്ച രാത്രി കേരളത്തിലെത്തി.

സ്വതന്ത്രാവകാശത്തില്‍ വിട്ടുവീഴ്ചയാവാമെന്ന നിലപാട് ദുബായ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സ്വീകരിക്കുമെന്നാണ് സൂചന. ഇതോടെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു മുമ്പിലുണ്ടായിരുന്ന അവസാന കടമ്പയും ഒഴിവാകുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+