Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷേലിന് ഇന്ത്യ നന്നേ പിടിച്ചു: ഒബാമ

Oabama and Michelle
വാഷിങ്ടണ്‍: അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമയ്ക്ക് ഇനിയും ഇന്ത്യയില്‍ വരാന്‍ ആഗ്രഹമുണ്ടത്രേ.

പ്രസിഡന്റ് ബരാക് ഒബാമ തന്നെയാണ് ഭാര്യയ്ക്ക് ഇന്ത്യ നന്നേ പിടിച്ചകാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനോടാണ് ഒബാമ ഭാര്യയുടെ മോഹത്തെക്കുറിച്ച് പറഞ്ഞത്.

മാത്രമല്ല 2010 നവംബറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ആതിഥ്യമരുളിയ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങിനോട് പ്രത്യേകം നന്ദിപറയാനും ഒബാമ പറഞ്ഞിട്ടുണ്ടത്രേ.

ഇനി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മക്കളെയും കൊണ്ടുവരാനാണത്രേ മിഷേലിന്റെ പദ്ധതി. കഴിഞ്ഞ തവണ ഇന്ത്യയുള്‍പ്പെടെ നാലു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍ മക്കളുടെ സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമാകുമെന്നതിനാലാണ് അവരെ കൊണ്ടുവരാതിരുന്നത്.

ചില തീരുമാനങ്ങളെടുത്താന്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണ് മിഷേലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയിലേയ്ക്ക് അവര്‍ വീണ്ടും വരുമെന്നും ഒബാമ പറഞ്ഞിട്ടുണ്ടത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+