പ്രജാരാജ്യം കോണ്‍ഗ്രസില്‍ ലയിക്കുന്നു

Chiranjeevi
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരമായ ചിരഞ്ജീവി നേതൃത്വം നല്‍കുന്ന പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കാനൊരുങ്ങുന്നു. ലയനം ചര്‍ച്ച ചെയ്യാനായി ഞായറാഴ്ച ചിരഞ്ജീവി ദില്ലിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നു സൂചനയുണ്ട്.

ലയനം സംബന്ധിച്ച് അടുത്തയാഴ്ച തീരുമാനമുണ്ടായേക്കും. ആന്ധ്രാപ്രദേശ് നിയമസഭയില്‍ 17 അംഗങ്ങളുള്ള പ്രജാരാജ്യം പാര്‍ട്ടിയുടെ ലയനം കോണ്‍ഗ്രസിനു കരുത്തുപകരുമെന്നാണ് വിലയിരുത്തലുകള്‍. ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ ജഗന്‍മോഹന്‍ റെഡ്ഡി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.

സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കും.

സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം പ്രതിരോധമന്ത്രി എ.കെ. ആന്റണി ഹൈദരാബാദിലെത്തി ചിരഞ്ജീവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ സീറ്റും മന്ത്രിപദവുമടക്കമുള്ള കാര്യങ്ങളില്‍ ധാരണയായതായതാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+