രാജയെ ഡിഎംകെയില്‍ നിന്നും പുറത്താക്കും?

രാജയ്‌ക്കെതിരെ ഡിഎംകെയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വ്യാഴാഴ്ച ചേരുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ രാജയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. മുഖം രക്ഷിക്കാനുള്ള ഡിഎംകെയുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് രാജയുടെ അറസ്റ്റ് പെട്ടെന്നുണ്ടായതെന്നാണ് സൂചന.
പാര്‍ട്ടി അദ്ധ്യക്ഷന്‍ കരുണാനിധിയുടെ മക്കളായ എം കെ അളഗിരിയും എം കെ സ്റ്റാലിനും രാജയെ പുറത്താക്കണം എന്ന നിലപാടിലാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം അഴിമതിക്കേസുകള്‍ ഡിഎംകെയ്ക്ക് ദോഷം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.
ഇവര്‍ രണ്ടുപേരും ശക്തമായ നിലപാടെടുത്താല്‍ രാജയ്ക്ക് പുറത്തുപോകേണ്ടിവരും എന്നുതന്നെയാണ് സൂചന.
ബുധനാഴ്ച അറസ്റ്റിലായ രാജയെയും കൂട്ടാളികളെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ദില്ലിയിലെ പാട്യാല ഹൌസ് കോടതിയിലാണ് ഇവരെ ഹാജരാക്കുക. വിശദമായ ചോദ്യം ചെയ്യലിന് രാജയെ വിട്ടുകിട്ടണമെന്നു സി ബി ഐ കോടതിയോട് ആവശ്യപ്പെടാനാണ് സാധ്യത.
സി ബി ഐ ആസ്ഥാനത്ത് നാലു തവണയായി നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു രാജയുടെ അറസ്റ്റ് നടന്നത്. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബഹ്‌റ, രാജയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആര്‍ കെ ചന്ദോലിയ എന്നിവരും പിടിയിലായിട്ടുണ്ട്.












Click it and Unblock the Notifications