മാനഭംഗം: ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ് അറസ്റ്റില്‍
അഹമദാബാദ്: മുന്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്തെന്ന പരാതിയില്‍ ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവിനെ പൊലിസ് അറസ്റ്റുചെയ്തു.
അഹമദാബാദിലെ പരിമള്‍ ഗാര്‍ഡനിലെ ഒരു പ്രമുഖ കമ്പനിയില്‍ എക്സിക്യൂട്ടീവായ ഹിമാന്‍ഷു സമ്പത്ത്(38)ആണ് അറസ്റ്റിലായത്. 2003ല്‍ പല്‍ദി സ്വദേശിയായ ഇയാള്‍ ഒപ്പം ജോലിചെയ്യുന്ന യുവതിയുമായി പ്രണയത്തിലായി.
പിന്നീട് ഇവരെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഇത് ഇയാള്‍ വീഡിയോ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ ബന്ധം മൂന്നുവര്‍ഷത്തോളം തുടര്‍ന്നു. പിന്നീടാണ് യുവതി ഹിമാന്‍ഷു വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണെന്നകാര്യം അറിഞ്ഞത്.
ഇക്കാര്യം ചോദിച്ചപ്പോള്‍ വിവാഹബന്ധം വേര്പെടുത്താമെന്നായിരുന്നുവത്രേ ഇയാളുടെ വാഗ്ദാനം. ഇതൊന്നും നടക്കാതായപ്പോള്‍ യുവതി ഇയാളുമായുള്ള ബന്ധം വേര്‍പെടുത്തുകയും ഈ കമ്പനിയിലെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.
ഇതിനിടെ ഹിമാന്‍ഷുവും ജോലിമാറിയിരുന്നു. പിന്നീട് തന്റെ കയ്യിലുള്ള വീഡിയോ പുറത്താക്കുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും ബന്ധം തുടരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
യുവതിയുടെ വിവാഹം രണ്ടുവട്ടം നിശ്ചയിച്ചുവെങ്കിലും രണ്ടും ഹിമാന്‍ഷു മുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഹിമാന്‍ഷുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച പരിമള്‍ ഗാര്‍ഡനിലെ ഓഫീസില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും പാംടോപ്പില്‍ നിന്നും ചില അശ്ലീല വീഡിയോ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications