രാജയെ പിന്തുണച്ച് ഡിഎംകെ പ്രമേയം

ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് രാജയ്ക്ക് പാര്‍ട്ടി ഉറച്ച പിന്തുണ നല്‍കിയത്. രാജയെ അറസ്റ്റ് ചെയ്തതുകൊണ്ട് അദ്ദേഹം കുറ്റക്കാരനെന്ന് തെളിയുന്നില്ലെന്നും പ്രമേയത്തില്‍ വിശദീകരിയ്ക്കുന്നു.
പ്രതിപക്ഷമാണ് 2ജി അഴിമതി പെരുപ്പിച്ചുകാണിക്കുന്നതെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. അതിനിടെ പാര്‍ട്ടി പ്രചാരണവിഭാഗം സെക്രട്ടറിസ്ഥാനം രാജിവെക്കാനുള്ള രാജയുടെ അപേക്ഷയും പാര്‍ട്ടി തള്ളി.
അഴിമതിയുമായി ബന്ധപ്പെട്ട് രാജയെ ചൊവ്വാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications