ലാവലിന്‍: സുപ്രീം കോടതി ബഞ്ച് പിന്‍മാറി

ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ അധ്യക്ഷനായ ബഞ്ചാണ് പിന്‍മാറിയത്. വ്യാഴാഴ്ച രാവിലെ കേസ് പരിഗണിയ്ക്കുന്നതിന് തൊട്ട് മുന്പാണ് പിന്‍മാറുന്ന കാര്യം കോടതി അറിയിച്ചത്. പുതിയ ബഞ്ച് എന്ന് മുതല്‍ വാദം കേള്‍ക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല
ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയിന്‍ മേലാണ് നടപടി.
മറ്റ് പ്രധാന കേസുകള്‍ നിലവിലിരിയ്ക്കെ ലാവലിന് പ്രാധാന്യം നല്‍കിയെന്ന തരത്തിലുള്ള ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications