8വയസ്സുകാരനെ പീഡിപ്പിച്ച ഡോക്ടറെ പിരിച്ചുവിട്ടു
ദില്ലി: ചികിത്സയില്‍ കഴിയുന്ന എട്ടു വയസ്സുകാരനെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
എയിംസിന്റെ പ്രസിഡന്റ് കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് പിരിച്ചുവിടല്‍ ഉത്തരവില്‍ ഒപ്പുവെച്ചു. എയിംസില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറുടെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
സംഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയമിച്ച ഡോക്ടര്‍ എ.സി. അമ്മിണിയുടെ നേതൃത്വത്തിലുള്ള സമിതി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി.
ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ റെസിഡന്റ് ഡോക്ടര്‍ ശ്രീജോയ് പി. ജോഷ്വയ്‌ക്കെതിരെ കിഴക്കന്‍ ദില്ലിയിലുള്ള എട്ടു വയസ്സുകാരന്റെ രക്ഷിതാക്കള്‍ ജനവരി 23നാണ് പരാതി നല്‍കിയത്.
തലച്ചോറിലെ മുഴ നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷമാണ് സംഭവമെന്ന് രക്ഷിതാക്കള്‍ പറയുന്നു. എയിംസിന്റെ 54 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ആരോപണത്തിന്റെ പേരില്‍ ഒരു ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാവുന്നത്.












Click it and Unblock the Notifications