തിരഞ്ഞെടുപ്പ്: സിപിഎമ്മിനെ ആരു നയിയ്ക്കും?

ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് വ്യാഴാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തുടക്കമാകും. പിന്നീട് ചേരുന്ന സംസ്ഥാന സമിതിയില്‍ ഈ വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുന്ന ചര്‍ച്ചകള്‍ നടക്കും.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണോ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കേണ്ടതെന്നതാണ് പ്രധാന ചോദ്യം. പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ഈ ചോദ്യങ്ങള്‍ സജീവമായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് രംഗത്തുനിന്നും പിന്‍മാറാന്‍ കൂട്ടാക്കിയേക്കില്ലെന്നും പിണറായി വിജയന്‍ പാര്‍ലമെന്ററി രംഗത്തേയ്ക്ക് വരുമെന്നും സൂചനകളുണ്ട്. ആരാണു നിയമസഭാകക്ഷി നേതൃത്വത്തിലേക്കു വരിക എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ വ്യക്തതയില്ല.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകളടക്കം സംസ്ഥാന സെക്രട്ടേറിറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ നടക്കും. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഈ യോഗത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളും സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യത്തോട് അടുക്കുന്നതും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.എസിനെ മത്സരംഗത്ത് നിര്‍ത്തണമെന്ന വാദം ശക്തമായേയ്ക്കും. എന്നാല്‍ എന്നാല്‍ വി.എസിനെ വീണ്ടും മത്സരരംഗത്തിറക്കുന്നതിന് സിപിഎം സംസ്ഥാന നേതൃത്വം എതിരാണ്.
തുടര്‍ച്ചയായി പാര്‍ലമെന്ററി രംഗത്തു നില്‍ക്കുന്നവര്‍ സംഘടനാ രംഗത്തേക്കു വരണമെന്ന തെറ്റുതിരുത്തല്‍ രേഖയിലെ നിര്‍ദേശമാണ് വി.എസിനെ തടയാന്‍ സിപിഎം നേതൃത്വം ആയുധമാക്കുക. ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയാല്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു മാത്രമല്ല മന്ത്രിസഭയിലെ ഭൂരിപക്ഷം സിപിഎം മന്ത്രിമാര്‍ക്കും മത്സരിക്കാനാകില്ല.
തെറ്റുതിരുത്തല്‍ രേഖയിലെ വിലക്കു കാരണം വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും മാറിനിന്നാല്‍ പിന്നെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനോ പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയേ്ക്കാ ആയിരിക്കും സാധ്യത.
എന്നാല്‍ ലാവലിന്‍ അഴിമതി സംബന്ധിച്ച സിബിഐ കേസ് പിണറായുടെ മുന്നിലെ വലിയ കടമ്പയാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരുനയിക്കണമെന്നാകാര്യത്തില്‍ തര്‍ക്കം വന്നാല്‍ അതു സംബന്ധിച്ച തീരുമാനം മാര്‍ച്ചില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളിലാകും ഉണ്ടാകുക.












Click it and Unblock the Notifications