ഐസ്‌ക്രീം വിവാദം: റജീന മൗനം വെടിയുന്നു
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസ് സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടയില്‍ കേസിലെ വിവാദനായിക കെ റജീന മൗനം വെടിയുന്നു. കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങള്‍ക്ക് ന്ല്‍കിയ മുഖമുഖങ്ങളില്‍ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ റജീന പുറത്തുവിട്ടു.
കുഞ്ഞാലിക്കുട്ടിയെ ശിക്ഷിക്കണമെന്ന് അന്നും ഇന്നും ആഗ്രഹമില്ല. മുമ്പു പറഞ്ഞകാര്യങ്ങളില്‍ പശ്ചാത്താപമുണ്ട്. ഇപ്പോള്‍ അതിന്റെ കുറ്റബോധം എന്നെ അലട്ടുകയാണ്-റജീന പറയുന്നു.
കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനമെന്താണെന്ന് അറിയാതെയാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്. മാധ്യമങ്ങള്‍ക്കുമുമ്പില്‍ അതൊക്കെ പറയാന്‍ നിര്‍ബന്ധിച്ചതു റൗഫാണ്. അന്നു കുഞ്ഞാലിക്കുട്ടിയുമായി റൗഫ് സൗഹൃദത്തിലായിരുന്നു.
ഈ സമയത്തുതന്നെയാണു കുഞ്ഞാലിക്കുട്ടിയുടെ പേരു പറയാന്‍ റൗഫ് എന്നെ നിര്‍ബന്ധിച്ചതും. എങ്ങനെ വെളിപ്പെടുത്തല്‍ നടത്തണമെന്നു പറഞ്ഞതും റൗഫാണ്. രണ്ടാഴ്ചമുമ്പ് റൗഫ് കാണാന്‍ വന്നിരുന്നു, കുഞ്ഞാലിക്കുട്ടിക്കെതിരേ പറയണമെന്നും ആവശ്യപ്പെട്ടു. ഞാന്‍ തയ്യാറായില്ല- അവര്‍ വെളിപ്പെടുത്തി.
കേസ് വിവാദമാകുന്നതിനു മുമ്പേ റൗഫിനെ അറിയാമായിരുന്നു. കുഞ്ഞാലിക്കുട്ടിയോടു റൗഫിന് ആദ്യംതന്നെ വൈരാഗ്യമുണ്ടായിരുന്നു. കുടുംബത്തിലുള്ളവര്‍ കുഞ്ഞാലിക്കുട്ടിയെ ദ്രോഹിക്കുമെന്നു ഞാന്‍ മുമ്പേ പറഞ്ഞിരുന്നു. ആറുമാസമായി കുഞ്ഞാലിക്കുട്ടിക്കെതിരേ റൗഫ് നീക്കം തുടങ്ങിയിട്ട്-റജീന പറഞ്ഞു.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ടുള്ള ക്യൂന്‍സ് ബേബി, പി.ആര്‍. റഹ്മാന്‍, ഖാദര്‍ എന്നീ 15 ആളുകളുടെ പണമാണ് എനിക്കു കിട്ടിയത്. ഇവരേയും പലപ്പോഴായി റൗഫ് ബ്ലാക്ക്‌മെയില്‍ ചെയ്ത് വന്‍ തുകകള്‍ കൈപ്പറ്റിയിട്ടുണ്ട്. എനിക്ക് ഇതില്‍ ചെറിയ പങ്കു മാത്രമാണു കിട്ടിയത്.
റജുലയ്ക്കും റോഷ്ണിക്കും റൗഫ് കാശു കൊടുത്തിട്ടുണ്ട്. റൗഫിന്റെ ഓഫീസില്‍നിന്നാണു മൊഴിമാറ്റാന്‍ പഠിപ്പിച്ചത്. അതിനു പിന്നില്‍ റൗഫ് മാത്രമാണ്. റജുലയേയും റോഷ്ണി, ബിന്ദു എന്നിവരെയും റൗഫിനു നേരിട്ടു പരിചയമുണ്ട്. ഇവരെ ഗള്‍ഫില്‍ അയച്ചതും മറ്റും റൗഫാണ്. ഒരാവശ്യത്തിനായി ഭാര്യയെ വരെ റൗഫ് റോഷ്ണിയുടെ വീട്ടിലേക്കയച്ചിരുന്നു-റജീന പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റജീന പറഞ്ഞു. എന്നാല്‍ ആരുടെയ അടുത്തേക്കാണ് വാഹനത്തില്‍ പോയതെന്നകാര്യം വ്യക്തമാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നും വേണ്ടിവന്നാല്‍ ഇനിയും മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറാണെന്നും റജീന പറഞ്ഞു. കോഴിക്കോട്ടെ പന്തീരങ്കാവിലുള്ള ഒരു ആഡംബര വസതിയിലാണ് റജീന ഇപ്പോള്‍ താമസിക്കുന്നത്. ഭര്‍ത്താവ് പ്രമോദും കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ട്.












Click it and Unblock the Notifications