Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുംഭന്റെ അര്‍ത്ഥം തിളങ്ങുന്നവന്‍: ജയരാജന്‍

MV Jayarajan
കൊച്ചി: ശുംഭന്‍ എന്ന വാക്കിന് തിളങ്ങുന്നവര്‍, പ്രകാശിക്കുന്നവര്‍ എന്നൊക്കെയുള്ള അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് കോടതിയില്‍ സിപിഎം നേതാവ് എംവി ജയരാജന്റെ വിശദീകരണം.

. ജയരാജന്‍ തന്റെ പ്രസംഗത്തില്‍ കോടതി ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍, പുല്ലുവില എന്നീ പദപ്രയോഗങ്ങള്‍ നടത്തിയതിന്റെ സാഹചര്യവും ലക്ഷ്യവും എന്താണെന്നു ഹൈക്കോടതി ആരാഞ്ഞപ്പോഴാണ് ജയരാജന്‍ വിശധീകരണം നല്‍കിയത്.

'പ്രബുദ്ധനെങ്കിലും അലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന എന്ന സൂചനയിലാണു ശുംഭന്‍ എന്ന പദം പ്രയോഗിച്ചതെന്നും ജയരാജന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.

എന്നാല്‍ ശുംഭന്‍ എന്ന വാക്കിന് ശബ്ദതാരാവലിയില്‍ സൂചിപ്പിച്ചിട്ടുള്ള മൂഢന്‍, ഭോഷന്‍ തുടങ്ങിയ അര്‍ഥങ്ങള്‍ കോടതി ചൂണ്ടിക്കാണിച്ചു.

പദപ്രയോഗങ്ങള്‍ സാഹചര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോള്‍, ആ പദങ്ങള്‍ മാത്രമായി എടുത്തു പറഞ്ഞല്ല സ്വമേധയാ നടപടി സ്വീകരിച്ചതെന്നു കോടതി വാദത്തിനിടെ പറഞ്ഞു.

ശുംഭന്‍ എന്ന പദപ്രയോഗത്തിനു പ്രത്യേക അര്‍ഥമില്ലെന്നും സാഹചര്യം, പ്രദേശം, ഉപയോഗിക്കുന്ന ജനവിഭാഗം ഇവയെ ആശ്രയിച്ചാണ് അര്‍ഥമെന്നും അഭിഭാഷകന്‍ വീണ്ടും വാദിച്ചു.

അപ്പോള്‍ വടക്കേ മലബാറില്‍ ശുംഭന്‍ എന്ന വാക്കിനു പ്രത്യേക അര്‍ഥമില്ലെന്നതിനു വ്യക്തമായ തെളിവു ഹാജരാക്കാനുണ്ടോ എന്നു കോടതി ചോദിച്ചു.

കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍, വഴിയോര യോഗങ്ങള്‍ നിരോധിച്ച ജഡ്ജിമാരെ വിമര്‍ശിച്ചതിനു സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യക്കേസാണ് ജസ്റ്റിസ് എ.കെ. ബഷീര്‍, ജസ്റ്റിസ് പി. ക്യു. ബര്‍ക്കത്തലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

ജയരാജന്‍ നേരിട്ടു ഹാജരായി കോടതിയെയോ ജഡ്ജിമാരെയോ അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നു ജയരാജന്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസ് വീണ്ടും ഏഴിന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+