പിജെ തോമസിന് പിന്തുണയുമായി ഐഎഎസുകാര്‍
തിരുവനന്തപുരം: പാമോയില്‍ കേസില്‍ ഉള്‍പ്പെട്ട പി.ജെ. തോമസിനെ ചീഫ് വിജിലന്‍സ് കമ്മിഷണര്‍ ആക്കിയതു സംബന്ധിച്ച വിവാദത്തില്‍ തോമസിനനുകൂലമായി കേരളത്തിലെ ഐ.എ.എസ് ഓഫീസര്‍മാരുടെ അസോസിയേഷന്‍ രംഗത്ത്.
സത്യസന്ധനായ ഉദ്യോഗസ്ഥനാണ് പി.ജെ. തോമസ് എന്നും രാഷ്ട്രീയ വടംവലിക്ക് ഇരയായ അദ്ദേഹം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് അസോസിയേഷന്റെ വിലയിരുത്തല്‍. പി.ജെ. തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ സ്ഥാനം രാജിവയ്ക്കരുതെന്ന് അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തോമസ് രാജിവച്ചാല്‍ അത് ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും സത്യസന്ധരെ രക്ഷിക്കാന്‍ ഭരണ സംവിധാനത്തിന് കഴിയില്ലെന്ന ധാരണയുണ്ടാകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തോമസിനെതിരേ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരാനുള്ള സാധ്യത ആരായാനും ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. പി.ജെ. തോമസിനു നീതി നിഷേധിക്കുരുതെന്നാവശ്യപ്പെട്ടാണ് കക്ഷിചേരുന്നത്.
മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ ഒന്നിലധികം പ്രാവശ്യം പി.ജെ. തോമസിനെതിരേ ഈ പ്രശ്‌നത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുമില്ല. ഈ കേസില്‍ തോമസ് തെറ്റുകാരനുമല്ല-പ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications