ഇന്ത്യാവിഷന്‍ ഏറ്റെടുക്കാന്‍ തയാര്‍: കെഎംസിസി

അപവാദപ്രചരണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യാവിഷന്‍ ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡിനോടാവശ്യപ്പെടുമെന്ന് ഓഹരി ഉടമകളായ വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി. പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
കോഴിക്കോട് മുസ്ലിംലീഗ് ആസ്ഥാന മന്ദിരമായ ലീഗ്ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നംഗസമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലും ഇന്ത്യാവിഷന്‍ ചാനലിന്റെ ഓഹരി ഉടമകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
ഇപ്പോഴത്തെ നിലയില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് മുനീര്‍ നേരത്തെ പറഞ്ഞിരുന്നത്. മുനീറിന്റെ ഈ പരിമതിയൊഴിവാക്കി സ്വതന്ത്ര്യം നല്‍കാന്‍ ഞങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ കഴിയുമെന്ന് കെഎംസിസി നേതൃത്വം പറുന്നു.
കെഎംസിസി യോഗത്തില്‍ ചാനലിന്റെ പ്രവര്‍ത്തനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ചാനലില്‍ നിന്നും ഇതുവരെ ലാഭമൊന്നും കിട്ടിയിട്ടില്ല. സമുദായത്തിന്റെ ഗുണത്തിന് എന്ന നിലയിലാണ് പണം നല്‍കിയത്. എന്നാല്‍ സമുദായത്തോട് നീതി പുലര്‍ത്തുന്ന നിലപാടല്ല ചാനലില്‍ നിന്നുണ്ടാവുന്നതെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു.












Click it and Unblock the Notifications