റെയില്‍വെ ട്രാക്കിലെ മാനഭംഗം; പ്രതി പിടിയില്‍
തൃശൂര്‍: ആളൊഴിഞ്ഞ കംപാര്‍ട്മെന്റില്‍ രാത്രിയില്‍ യാത്രചെയ്യുകയായിരുന്ന ഇരുപത്തിമൂന്നുകാരിയായ യുവതിയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ സ്വദേശി വികലാംഗനായ ചാര്‍ലി (30)യെ റയില്‍വേ പൊലീസ് ബുധനാഴ്ച രാത്രി വടക്കാഞ്ചേരി ഭാഗത്തുനിന്നു കസ്റ്റഡിയില്‍ എടുത്തു. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
വള്ളത്തോള്‍ നഗര്‍ റയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയാണ് യുവതി. ബുധനാഴ്ച നടക്കേണ്ടിയിരുന്ന പെണ്ണുകാണല്‍ ചടങ്ങിനായി ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വീട്ടിലേക്കു പോകുകയായിരുന്നു യുവതി.
ട്രെയിന്‍ മുള്ളൂര്‍ക്കര സ്റ്റേഷനില്‍ എത്തിയതോടെ ലേഡീസ് കംപാര്‍ട്ട്മെന്റിലെ മറ്റു യാത്രക്കാര്‍ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നു യുവതി തൊട്ടടുത്ത ജനറല്‍ കംപാര്‍ട്മെന്റില്‍ കയറിയെങ്കിലും അവിടെയും ആരുമുണ്ടായിരുന്നില്ല. മുള്ളൂര്‍ക്കര സ്റ്റേഷനില്‍ ട്രെയിന്‍ 20 മിനിറ്റ് നിര്‍ത്തിയിട്ടിരുന്നു. ഈ സമയം സ്റ്റേഷന് പരിസരത്തുണ്ടായിരുന്ന ഒരാള്‍ ട്രെയിന്‍ പുറപ്പെട്ട ഉടനെ ചാടിക്കയറിയിരുന്നതായി പറയപ്പെടുന്നു.
മറ്റു യാത്രക്കാര്‍ ആരുമില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ വെച്ച് നടന്ന മാനഭംഗശ്രമത്തെ തുടര്‍ന്ന് യുവതി ബഹളം വെച്ചത് കേട്ടെങ്കിലും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ ഇത് കാര്യമാക്കിയില്ല. ചാര്‍ലിയുടെ ശല്യപ്പെടുത്തലില്‍ സഹികെട്ട യുവതി ട്രെയിനില്‍ നിന്ന് എടുത്തുചാടിയതായാണു സൂചന. ചാര്‍ലിയും കൂടെ ചാടുകയും തുടര്‍ന്നു പീഡിപ്പിക്കുകയുമായിരുന്നു.
യുവതിയും ചാര്‍ലിയും ചാടുന്നത് കംപാര്‍ട്മെന്റിന്റെ വാതിലില്‍ നിന്ന യാത്രക്കാരന് കണ്ടിരുന്നത്രെ. ഇയാള്‍ സഹയാത്രികരെ അറിയിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. അതോടെ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചതുമില്ല. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു യുവതിയെ കണ്ടെത്തിയത്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ അബോധാവസ്ഥയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
വെടിക്കെട്ട് അപകടം നടന്ന ത്രാങ്ങാലിയിലേക്കു പോയിരുന്ന മന്ത്രി കെപി രാജേന്ദ്രന്റെ പൈലറ്റ് വാഹനം തടഞ്ഞു നിര്‍ത്തിയാണു യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവസ്ഥലത്തു പിടിവലി നടന്നതായി സൂചനയുണ്ട്. യുവതിയുടെ തലയ്ക്കാണു ഗുരുതര പരുക്ക്. യുവതിയുടെ സെല്‍ഫോണും പഴ്സും നഷ്ടപ്പെട്ടിട്ടുണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications