കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: യുഡിഎഫിന്റെ കരാറാണ് മെച്ചമെന്ന്

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
കൊല്ലം: സ്മാര്‍ട്‌സിറ്റി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ജനമോചന യാത്രയുടെ ഭാഗമായി കൊല്ലത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

സ്മാര്‍ട് സിറ്റി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ടീകോമിനു ഒരിഞ്ചു ഭൂമിയും വില്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള വ്യവസ്ഥയാണ് യുഡിഎഫ്. സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്.

സ്വതന്ത്രാവകാശ ഭൂമി വില്‍പനാവകാശം ഇല്ലാതെ നല്‍കിയത് എല്‍.ഡി.എഫിന്റെ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണ്. എല്‍ഡി.എഫ്. ഉണ്ടാക്കിയ കരാറിനേക്കാള്‍ മെച്ചപ്പെട്ടതായിരുന്നു യു.ഡി.എഫിന്റെ കരാറെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.

ഇത്രയും വലിയ പദ്ധതി അഞ്ച് വര്‍ഷം വൈകിപ്പിച്ചതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മുഖ്യമന്ത്രിയ്ക്കും ഇടതുമുന്നണിയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X