ഐസ്‌ക്രീം കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പുതിയ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആഭ്യന്തരമന്ത്രി കോയിയേരി ബാലകൃഷ്ണനാണ് ഈ കാര്യം അറിയിച്ചത്. എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കേസിനെപ്പറ്റി വിശദമായ അന്വേഷണം നടത്തും.
കേസ് അട്ടിമറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളും സംഘം അന്വേഷിയ്ക്കും.
ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ ബന്ധു റൗഫ് രംഗത്തെത്തിയതോടെയാണ് കേസ് സജീവമായത്. ന്യായിധപര്‍ പണം വാങ്ങിയെന്ന് വെളിപ്പെടുത്തലുകളുടെ ഒളിക്യാമറ ദൃശ്യങ്ങളും മറ്റു തെളിവുകളും ലഭിച്ച ഇന്ത്യാവിഷന്‍ ചാനല്‍ ഇത് അധികൃതര്‍ക്ക് കൈമാറുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications