ഇന്റര്‍വ്യൂവിനെത്തിയാല്‍ ഐപാഡ് ഫ്രീ!!

എന്തൊക്കെ യാതനകള്‍ സഹിച്ചാലും ഒരു ജോലികിട്ടിയെങ്കില്‍ എന്നുകരുതി ഓരോ സ്ഥാപനങ്ങളും നടത്തുന്ന അഭിമുഖങ്ങള്‍ പങ്കെടുക്കാനെത്തുന്നവര്‍ ചില്ലറയായിരിക്കില്ല. പക്ഷേ തൊഴിലവസരങ്ങള്‍ കൂടുമ്പോള്‍ സ്ഥിതി മാറും. നല്ല ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുകയെന്നത് കമ്പനികള്‍ക്ക് വലിയ ശ്രമകരമായി ജോലിയായി മാറും. ഇത്തരമൊരു അവസരത്തില്‍ വളരെ ബുദ്ധിപൂര്‍വ്വമായ ഒരു തീരുമാനവുമായി വാര്‍ത്തയില്‍ ഇടേ നേടിയിരിക്കുകയാണ് യുകെയിലെ പ്രമുഖ ഐടി കമ്പനിയായ ഓട്ടോണമി.
വളരെ ആകര്‍ഷകമായ ഒരു ഓഫര്‍ മുന്നോട്ടുവച്ചുകൊണ്ടാണ് കമ്പനി അഭിമുഖത്തിനായി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്. അഭിമുഖത്തിന് വരുന്നവര്‍ക്കെല്ലാം ജോലി കിട്ടണമെന്നില്ല പക്ഷേ ഒരു ഐപാഡ് എല്ലാവര്‍ക്കും കിട്ടും തികച്ചും സൗജന്യമായിത്തന്നെ.
അപേക്ഷ നല്‍കിയവരെയെല്ലാം അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് അതില്‍ നിന്നും ഏറ്റവും നല്ല ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ഓട്ടോണമി ഐപാഡ് ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഒരു ഐപാഡ് സൗജന്യമായി കിട്ടുമെന്ന് കേള്‍ക്കുമ്പോള്‍ ആരും അഭിമുഖത്തില്‍ പങ്കെടുക്കാതിരിക്കുകയില്ല. എല്ലാവരും പങ്കെടുത്താല്‍ അതില്‍ നിന്നും ഏറ്റവും മികച്ചയാളെ കമ്പനിയ്ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും- ഓട്ടോണമിയുടെ ഉടമസ്ഥനായി മൈക്ക് ലിഞ്ച് പറയുന്നു.
സാമ്പത്തി മാന്ദ്യം മാറി ഐടി മേഖല ഉണര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ കമ്പനികളെല്ലാം പുതിയ നിയമനങ്ങള്‍ക്കായുള്ള നടപടികള്‍ സ്വീകരിച്ചരിക്കുകയാണ്. ഒട്ടേറെ അവസരങ്ങളുണ്ടാകുമ്പോള്‍ നല്ല ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയെന്നത് കമ്പനികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇത്തരമൊരു അവസ്ഥയെ വളരെ ബുദ്ധിപൂര്‍വ്വം സമീപിച്ചിരിക്കുകയാണ് ഓട്ടോണമി.












Click it and Unblock the Notifications