Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊലക്കുറ്റം: 8 ഇന്ത്യക്കാര്‍ ചോരപ്പണം നല്‍കി

Eight Indians accused of killing Pakistani pay blood money
ദുബയ്: പാക് യുവാവ് കൊല്ലപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന എട്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടയാളുടെ പിതാവിന് ചോരപ്പണം(നഷ്ടപരിഹാരം) നല്‍കി. ഇതോടെ കേസിലെ വധശിക്ഷയില്‍ നിന്നും ഇവര്‍ക്ക് രക്ഷ കിട്ടുമെന്ന് ഉറപ്പായി. 2009ലെ സംഘട്ടത്തിനിടയിലാണ് പാക് സ്വദേശിയായ മുംതാസ് യൂസഫ് എന്നയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യക്കാര്‍ക്ക് പുറമെ രണ്ട് പാക് സ്വദേശികളും കേസില്‍ പ്രതികളായിരുന്നു.

ഒത്തുതീര്‍പ്പിന് തയാറായ മുംതാസിന്റെ പിതാവ് മുഹമ്മദ് യൂസഫിനെ ദുബയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോടതിയ്ക്ക് മുമ്പെ ഹാജരായി പ്രതികള്‍ക്ക് മാപ്പു നല്‍കിയെന്ന് ഇയാള്‍ അറിയിച്ചാല്‍ വധശിക്ഷ ഒഴിവാക്കപ്പെടും.

ദുബയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി എസ് പി സിങ് ഒബറോയിയാണു പഞ്ചാബ് സ്വദേശികളായ പ്രതികള്‍ക്കുവേണ്ടി പണം നല്‍കിയത്. ചോരപ്പണം നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കാന്‍ ശരിഅത്ത് നിയമം അനുവദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+