ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: ഫെബ്രവരി നാല് വെള്ളിയാഴ്ച സെന്‍സെക്സും നിഫ്ടിയും വന്‍ തോതില്‍ ഇടിഞ്ഞി. സെന്‍സെക്സ് കഴിഞ്ഞ അഞ്ച് മാസത്തിലെ താണ നിലയിലും നിഫ്ട് ആറുമാസത്തിലെ താണ നിലയിലും എത്തി.
സെന്‍സെക്സ് 18,008.15 (-441.16)
നിഫ്ടി 5,395.75 (-131.00)
രണ്ടര ശതമാനത്തോളമാണ് വിപണി താഴോട്ട് ചലിച്ചത്. വെള്ളിയാഴ്ച വന്‍തോതില്‍ തകര്‍ന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിയാണ്. എല്ലാ മേഖലയിലെ ഓഹരികളും വെള്ളിയാഴ്ച താഴോട്ടായിരുന്നു.
വരും ദിവസങ്ങളില്‍ നാണയപെരുപ്പം ഇനിയും കൂടാനിടയുണ്ടെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹിന്റെ പ്രസ്താവന വിപണിയെ തളര്‍ത്താന്‍ കാരണമായി. വിദേശ ഫണ്ടുകള്‍ ഫെബ്രവരി രണ്ടാം തീയതിയ്ക്ക് ശേഷം 150 കോടി ഡോളറാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇത് തുടര്‍ന്നാല്‍ ഇനിയും വിപണി താഴോട്ട് പോകും. സെന്‍സെക്സ് 16000 ത്തിനടുത്തെത്തുമെന്നാണ് ഏഷ്യന്‍ ഓഹരി വിപണി വിദഗ്ദനായ മാര്‍ക്ക് ഫേബര്‍ പറഞ്ഞത്.
വിദേശ ഫണ്ടുകള്‍ വന്‍ തോതില്‍ ഇനിയും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിയ്ക്കുകയാണെന്ന് അഭ്യൂഹമുണ്ട്. ഇത് വന്‍ വിപണിയുടെ വന്‍ തകര്‍ച്ചയ്ക്ക് കാരണമാവും. ഇന്ത്യന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് വിപണിയെ പിടിച്ച് നിറുത്തേണ്ട ബാദ്ധ്യതയും ഉണ്ടായേയ്ക്കും. വിദേശ ഫണ്ടുകള്‍ വന്‍ തോതില്‍ വില്പനക്കാരാവുന്നത് ഇന്ത്യന്‍ നിക്ഷേപകരുടെ വിശ്വാസവും കുറയാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications